---
title: "മീനങ്ങാടി കുടുംബശ്രീ ഓഫീസ് യുഡിവൈഎഫ് ഉപരോധിച്ചു; അന്വേഷണം പൂർത്തിയാകും വരെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യം"
english_title: "UDYF Protest at Meenangadi Kudumbashree Office Over Alleged Financial Irregularities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376908/meenangadi-kudumbashree-office-udyf-protest-financial-irregularity`"
published_at: "2026-08-06T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73da044dd01_1000215483.jpg"
keywords: ["Meenangadi", "Kudumbashree", "UDYF", "Youth Congress", "Youth League", "Protest"]
---

# മീനങ്ങാടി കുടുംബശ്രീ ഓഫീസ് യുഡിവൈഎഫ് ഉപരോധിച്ചു; അന്വേഷണം പൂർത്തിയാകും വരെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യം

> **Lead Summary:** **മീനങ്ങാടി**: ഓഡിറ്റിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസ് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ യുഡിവൈഎഫ് പ്രവർത്തകർ ഉപരോധിച്ചു. അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

## Article Content

**മീനങ്ങാടി**: ഓഡിറ്റിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസ് യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ യുഡിവൈഎഫ് പ്രവർത്തകർ ഉപരോധിച്ചു. അന്വേഷണം പൂർത്തിയാകും വരെ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ഓഡിറ്റ് വിഭാഗം പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെന്നും, ചെയർപേഴ്സണും അക്കൗണ്ടന്റും ചേർന്ന് അപഹരിക്കപ്പെട്ട പണം ഓഫീസിൽ സ്വീകരിച്ച് പുതിയ രസീതുകൾ നൽകുന്നത് അഴിമതി മൂടിവയ്ക്കാനാണെന്നും യുഡിവൈഎഫ് ആരോപിച്ചു. നിലവിലെ കുടുംബശ്രീ ഭരണസമിതി അഴിമതിക്കാരോടൊപ്പമാണെന്നും തെളിവ് നശിപ്പിക്കാനുള്ള ഇടപെടലാണ് നടത്തുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. ഓഡിറ്റിൽ തിരിമറി കണ്ടെത്തിയ രേഖകളും ഇനി ഓഡിറ്റ് നടക്കാനിരിക്കുന്ന വർഷങ്ങളിലെ രേഖകളും ഓഫീസ് തുറന്നു പ്രവർത്തിച്ചാൽ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും സമരക്കാർ പറഞ്ഞു.

ഉപരോധത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ജില്ലാ വൈസ് പ്രസിഡന്റ് നിത. കെ കേളു, എം ജെ അനീഷ്, ജസ്റ്റിൻ ജോഷുവ, സിറാജ് കാക്കവയൽ, കെ ഷെമീർ, ഷെഫീക് നാടുകട്ടിൽ, ജിബിൻ നൈനാൻ, ശ്രീനിവാസൻ വേങ്ങൂർ, ബേസിൽ സാബു, വി നൗഫൽ, എം മുനീർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376908/meenangadi-kudumbashree-office-udyf-protest-financial-irregularity`)